രാത്രി ഒരുപാടായി ,തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.മൊബൈൽ എടുത്ത് സമയം നോക്കി, രണ്ടു മണി കഴിഞ്ഞിരിക്കുന്നു. കണ്ണുകളടച്ചു വീണ്ടുമൊരു ശ്രമം നടത്തി, രക്ഷയില്ല, പുറത്ത് നല്ല നിലാവ്, കുറച്ചു നേരം ബാൽക്കണിയിൽ പോയി ഇരിക്കാമെന്നു കരുതി.
അങ്ങിങ്ങായി തെളിഞ്ഞു നിൽക്കുന്ന തെരുവു വിളക്കുകൾ നിലാഭംഗിയെ അലോസരപെടുത്തുന്നതായി തോന്നി. രണ്ടോ മൂന്നോ ഫ്ലാറ്റുകളൊഴികെ ബാക്കി എല്ലായിടത്തും ഇരുട്ടാണ്, സൂര്യൻറെ കീഴിലുള്ള പരാക്രമങ്ങൾക്കൊടുവിൽ ചന്ദ്രന് താഴെ വിശ്രമിക്കുന്ന ചിലർ, ഇരുട്ടിനെ പ്രണയിക്കുന്ന വേറെ ചിലർ, ഇരുട്ടിൽ മാത്രം പ്രണയിക്കുന്ന മറ്റു ചിലർ.
മൊബൈൽ എടുത്ത് whatsappഉം facebookഉം നോക്കി തുടങ്ങി, പതിവ് പോലെ കണ്ടു മടുത്ത കുറെ പോസ്റ്റുകൾ, എല്ലാം മടുത്ത് തുടങ്ങിയിരിക്കുന്നു, യുവത്വവും പണവും സൗഹൃദങ്ങളും ഭ്രമിപിച്ച ഒരു ഭൂതകാലം തനിക്കുമുണ്ടായിരുന്നു. കൂടെ നിന്നവരെല്ലാം സ്വന്തം ജീവിതത്തിലേക്ക് ഒതുങ്ങി കൂടിയപ്പോൾ തനിച്ചായെന്ന തിരിച്ചറിവ് വന്നു തുടങ്ങിയിരുന്നു.
Facebook ചുമ്മാ അലസമായി സ്ക്രോൾ ചെയ്യുന്നതിൻറെ ഇടയിലാണ് ഒട്ടും അപരിചിതമല്ലാത്ത ആ പേര് ശ്രദ്ധയിൽ പെട്ടത്, account തുറന്നു നോക്കിയപ്പോൾ ഉദ്ധേശിച്ച ആളായിരുന്നില്ല, പക്ഷെ ആ തിരച്ചിൽ അവിടെ അവസാനിപ്പിക്കാൻ തോന്നിയില്ല, കുറച്ച് നേരത്തെ പരിശ്രമത്തിനൊടുവിൽ അവളുടെ പ്രൊഫൈൽ കണ്ടുപിടിച്ചു, കുറച്ച് കാലമായി പൊടിപിടിച്ച് കിടക്കുകയാണ്, ആരോ ടാഗ് ചെയ്ത ഒരു ഗ്രൂപ്പ് ഫോട്ട്ടോ കണ്ടു, അതിൽ അവളെ
കണ്ടുപിടിക്കാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല,
അങ്ങനെ മറക്കാൻ മാത്രമുള്ള ബന്ധമായിരുന്നില്ല അത്. 6 വർഷത്തെ പരിചയം , അതിനു ശേഷം ഒരു വർഷം മാത്രം നീണ്ടു നിന്ന പ്രണയം, മന:പ്പൂർവ്വം ഒഴിവാക്കിയതായിരുന്നു അവളെ, പറയത്തക്ക കാരണങ്ങൾ ഒന്നുമില്ലാതെ തന്നെ, ബന്ധങ്ങളും വികാരവും വിവേകത്തോടെ കൈകാര്യം ചെയ്യാൻ അറിയാതിരുന്ന സമയത്തെ ഒരു പാഴ്ബുദ്ധി, വർഷം ഇത്രയൊക്കെ ആയിട്ടും ഒരു തവണ പോലും താൻ അവളെ പറ്റി ഓർത്തിട്ടില്ല, എപ്പോഴോ ആരോ പറഞ്ഞറിഞ്ഞു അവളുടെ കല്ല്യാണം കഴിഞ്ഞെന്ന്, എന്നിട്ടും ഒരു സങ്കടമോ നഷ്ടമോ തോന്നിയിരുന്നില്ല, എന്നാൽ ഇപ്പോൾ അവളെ കുറിച്ചോർത്തപ്പോൾ മനസ് വല്ലാതെ വിങ്ങുന്നു,
അവളെ പറ്റിയുള്ള ഓർമ്മകൾ ചിന്തകളെ കനമുള്ളതാക്കി.
ഒരുപാടാലോചിച്ചിട്ടാണ് ഒന്നു കാണണം എന്ന തീരുമാനത്തിലെത്തിയത്, തീരുമാനം അവിവേകമാണെന്നു മനസ്സ് പറഞ്ഞെങ്കിലും പിന്മാറാൻ തോന്നിയില്ല, പക്ഷെ അവളെ കുറിച്ച് ഒന്നുമറിയില്ല,എവിടെയാണെന്നോ എന്താണെന്നോ ഒന്നും, ഫാസിലിനെ ഓർത്തത് അപ്പോഴാണ്, അവൾക്ക് വേണ്ടി ഒരുപാടു തന്നോട് സംസാരിച്ചിട്ടുണ്ട്, ഒരു പക്ക്ഷെ അവനറിയാമായിരിക്കും, രണ്ടും കൽപ്പിച്ച് നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു,
വെളുപ്പിനേ തന്നെ നാട്ടിലെത്തി, അവന്റെ വീടറിയാം, പണ്ടെപ്പോഴോ പോയിട്ടുണ്ട്, ആ ഒരു ഊഹം വെച്ച് സുഹൃത്തിൻറെ കയ്യിൽ നിന്ന് ബൈക്കും സംഘടിപ്പിച്ചു യാത്രയായി, പണ്ട് അവൻറെ വീട്ടിലേക്ക് പോവാൻ പാടത്തിൻറെ ഇങ്ങേപ്പുറം വണ്ടി നിർത്തി വരമ്പിലൂടെ നടക്കണമായിരുന്നു, ഇപ്പോ ആ പാടമൊന്നും അവിടെയില്ല, bike വീടിൻറെ ഉമ്മറം വരെ ചെന്നു,
എന്നെ കണ്ടപ്പോൾ ഫാസിൽ അമ്പരപ്പും സന്തോഷവും മറച്ചു വെച്ചില്ല, നിറഞ്ഞ ഒരു ആലിംഗനത്തിലൂടെ അവനത് പ്രകടിപ്പിച്ചു,
"എനിക്കവളെ കാണണമെന്നുണ്ട് "
എൻറെ ചോദ്യത്തിനു അൽപ്പനേരത്തെ നിശബ്ദത ആയിരുന്നു മറുപടി. അകത്തേക്കു പോയ ഫാസിൽ തിരികെ വന്നത് ഒരു പഴയ പത്ര താളുമായിട്ടാണ്.അതവൻ എനിക്ക് നേരെ നീട്ടി.
" ദാ വായിച്ച് നോക്ക്"
തൻറെ അന്വേഷണങ്ങൾക്കും ആശങ്കകൾക്കുമുള്ള ഉത്തരം ആ പത്ര താളിലെ ഒരു കോളം വാർത്തയായി അവസാനിച്ചിരിക്കുന്നു.
പത്രം അവനെ ഏൽപ്പിച്ച് തിരിച്ച് നടക്കുമ്പോൾ മനസ്സ്
ശൂന്യമായിരുന്നു. നെഞ്ചില കനം കണ്ണ്നീരായി പുറത്ത് വന്നത് ഞാനറിഞ്ഞില്ല.
എത്ര ദൂരം സഞ്ചരിച്ചു എന്നറിയില്ല, ചുവപ്പ് കത്തിയ ട്രാഫിക് സിഗ്നലിൽ അച്ഛന്റെ കൈ പിടിച്ചു റോഡ് ക്രോസ് ചെയ്യുന്ന ഒരു കൊച്ചു കുട്ടിയെ കണ്ടപ്പോൾ, എപ്പോഴും തൻറെ കൈ പിടിച്ച നടക്കാറുണ്ടായിരുന്ന അവളെയോർത്തു, നഷ്ടബോധത്തിൻറെയും കണ്ണീരിൻറെയും നനവോടെ...